പന്നിപ്പനി ഒരാഗോള വിപത്ത്
വെറും ഒരു യൂറോപ്യന്‍വ്യാധി എന്ന ലാഖവത്തോടെ കണ്ടിരുന്ന A/H1N1 വൈറസ് പന്നിപ്പനി (swine flu) ഇന്ന് ലോകമാകെ പടര്‍ന്നിരിക്കുകയാണ്. ഇതുവരെ ലോകമെമ്പാടും 2,000ലധികം പേര്‍ ഈ പനി മൂലം മരണമടഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ ജൂലൈ മാസത്തിന്റെ അവസാനത്തില്‍ ജനീവ ആസ്ഥാനമായ ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെയായി 10 മരണം സ്ഥിരീകരിച്ചു. മൂന്നില്‍ ഒരാള്‍ എന്ന അനുപാദത്തില്‍ ഈ രോഗം പകരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാധാരണ പനിയുടെ ലക്ഷണത്തിന് പുറമെ പന്നിപ്പനിക്ക് ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരമാസകലം വേദന, തലവേദന, കുറച്ചു സമയത്തെ വിറയലോട് കൂടുയുള്ള പനി, ക്ഷീണം പിന്നെ ചിലപ്പോള്‍ വയറിളക്കവും ച്ചര്‍ദ്ദിയും അനുഭവപ്പെടും. പൊതുവെ ഈ പനി ബാധിച്ചവര്‍ക്ക് ഇവയില്‍ ഏതെങ്കിലും രണ്ടു ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്.
ഇന്ത്യയില്‍ ദിവസം ചെല്ലും തോറും വിവിധ തരം പനികള്‍ ബാധിച്ച രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കാരണം ഗവന്‍മെന്റ് ആശുപത്രികളില്‍ എല്ലാം തിരക്കോട് തിരക്ക്. പലരും ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ് ഗവന്‍മെന്റ് ആശുപത്രികളില്‍ തന്നെ പോയി ചികിത്സിക്കണമെന്ന അധികാരികളുടെ നിര്‍ദ്ദേശം അവഗണിച്ച്.
ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ ടിഷ്യൂവോ ഉപയോകിക്കുക. പന്നിപ്പനി ബാധിച്ചവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പന്നിപ്പനിക്കെതിരെയുള്ള വാക്സിന്‍ വരുന്ന ഒക്ടോബറില്‍ ലഭ്യമാകും എന്നാണു പ്രതീക്ഷിക്കുന്നത്. അതുവരെയും മുന്‍കരുതലുകള്‍ മാത്രമാണ് ഒരു പോംവഴി. പന്നിപ്പനി എളുപ്പത്തില്‍ ബാധിക്കാന്‍ സാദ്യതയുള്ള ചെറിയ കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ എത്രയും പെട്ടെന്ന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
സ്വകാര്യ ആശുപത്രി ഉടമകളോടും ഡോക്ടര്‍മാരോടും ഒരപേക്ഷ ദയവു ചെയ്തു കച്ചവട കണ്ണുകൊണ്ട് ഈ രോഗവുമായി വരുന്നവരെ നിങ്ങള്‍ കാണരുത്. അവര്‍ക്ക് വേണ്ട ശരിയായ ചികിത്സാരീതികള്‍ നിര്‍ദേശിക്കുക. നിങ്ങളുടെ പക്കല്‍ അതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അവരെ ഉടനെ തന്നെ അടുത്ത കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുക. വേണ്ട എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കുക.
കക്ഷി രാഷ്ട്രീയ മത ഭേദമന്യേ എല്ലാവര്‍ക്കും ഒത്തൊരുമിച്ചു നിന്ന് നമുക്കീ വിപത്തിനെതിരെ പോരാടാം. എല്ലാത്തിനും പുറമെ നമുക്ക് പ്രാര്‍ത്ഥിക്കാം.
Categories: രോഗം
Nice piece. Keepitup
hm !!!