ഹിസ് നെയിം ഈസ് ഖാന്‍
ഇത് ഇന്ത്യന്‍ യുവത്വത്തിന്‍റെ ആകെ രോമാഞ്ചം. ബോളിവുഡ് സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ ഒരേയൊരു ‘പൈസാവസൂല്‍’ താരം. ഈ താരത്തിന്‍റെ പുറത്തു ഒന്നും ചിന്തിക്കാതെ കോടികള്‍ മുടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍, അതെ ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍ എന്ന് തന്നെയാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്തിച്ചു അമേരിക്കയില്‍ പരിപാടികളില്‍ പെങ്കെടുക്കാന്‍ പോയ നമ്മുടെ സ്വന്തം ‘കിംഗ് ഖാനെ’ നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ രണ്ടു മണിക്കൂറോളം അധികൃതര്‍ തടഞ്ഞു വെച്ചത്. കാരണം പേരിന്‍റെ വാല്‍ ഖാനായത് കൊണ്ട്. ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിചില്ലത്രെ. ഏതായാലും സംഗതി കഴിഞ്ഞു. ഇനി അമേരിക്കയുടെ മണ്ണില്‍ കാലു കുത്താന്‍ വരെ മനസ്സില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് കക്ഷി.
അമേരിക്കയുടെ സുരക്ഷക്കായി അവിടെ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരുടെയും ഊരും പേരും മുണ്ടും ഷൂവും പോരാഞ്ഞ് അണ്ടര്‍വെയര്‍, …..ഓ സോറി, മുണ്ടല്ലെ ഉടുത്തിരിക്കുന്നത് അപ്പൊ കോണകം എന്ന് പറയുന്നതാവും ശരി, വരെ ഊരിപ്പിക്കാന്‍ മുകളില്‍ നിന്ന് കല്‍പനയുണ്ട്. അതവര്‍ നടത്തിക്കോട്ടെ. പക്ഷെ ഇങ്ങനെ മുസ്ലിമിനെയും ചില പേരിനെയും തേടിപ്പിടിച്ചു ബാലിയാടാക്കുന്നത് ഒരിക്കലും അനുകൂലിക്കാന്‍ പറ്റില്ല. ഇതൊരുമാതിരി പുളയുന്ന സ്ഥലത്ത് ചൂണ്ടയിടുന്ന പോലെയാ. ഇങ്ങനെയായാല്‍ യഥാര്‍ഥത്തില്‍ പിടിക്കപ്പെടെണ്ടവര്‍ മാന്യന്‍മാരെ പോലെ പുറത്തു കടന്നു സംഗതിയും നടത്തി വാലും ചുരുട്ടി തിരിച്ചു പോവും. എന്നിട്ട് എല്ലാ കുറ്റവും മറ്റുള്ളവന്റെ പേരിലും.
യാദ്രിശ്ചികമാണെങ്കിലും നമ്മുടെ ഈ ഖാന്‍റെ ഇനി വരാന്‍ പോവുന്ന സിനിമയുടെ പേരും (My Name is Khan) അതിന്‍റെ കഥയും എല്ലാം ഈ സംഭവവുമായി നല്ല സാമ്യമുണ്ട്.
നമ്മുടെ സ്വന്തം മമ്മുക്കക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. പേരിന്‍റെ കൂടെ ‘ഇസ്മായില്‍’ എന്ന് കണ്ടതിനായിരുന്നു അത്.
ഇനി ഇടാന്‍ പോവുന്ന പേരുകള്‍ നമുക്ക് ശ്രദ്ധിക്കാം. പക്ഷെ നമ്മുടെയും നമ്മുടെ പിതാക്കാന്‍മാരുടെയും പേരുകള്‍ എങ്ങിനെ മാറ്റാന്‍ പറ്റും ഇതുപോലത്തെ എടാകൂടത്തില്‍ പെടാതെയിരിക്കാന്‍. …ഉപദേശിച്ചാലും.
Categories: തീവ്രവാദം