ഇമ്മിണി-ബല്യ മനുഷ്യന്‍
ഇതാരാണെന്ന് ചോദിച്ചാല്‍… അളേളണ് നമ്മക്കറിയൂലാ. പിന്നെ for what? എന്നാണെങ്കില്‍… ചുമ്മാ, ചുമ്മാ വെറുതെ. കാണാത്ത എല്ലാവരും ഒന്ന് കണ്ടോട്ടെ എന്ന് കരുതി, അത്രമാത്രം. 
ഈ കഴിഞ്ഞ ആഴ്ച റിയാദിലെ ബത്ത എന്ന വലിയങ്ങാടിയിലൂടെ ഒന്ന് കറങ്ങിയപ്പോള്‍ ഒരാള്‍ക്കൂട്ടം. ഒന്ന് എത്തി നോക്കിയതാണ്. അതിനു മുമ്പേ ഒരാള്‍ അതാ തലയെടുപ്പോടെ തലയില്‍ തൊപ്പിയും വെച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും ഇങ്ങോട്ട് നോക്കി നില്‍ക്കുന്നു. ഒന്ന് സൂക്ഷിച്ചു നോക്കി, കക്ഷി നില്‍ക്കുകയല്ല ഇരിക്കുകയാണ്. ഇരുന്ന ഇരുപ്പില്‍ തന്നെ എല്ലാവരെയും ചെറുതാക്കിക്കളഞ്ഞു കൊച്ചു കള്ളന്‍ (ഫോട്ടോ കാണൂ). പിന്നെ കുറച്ചു കഴിഞ്ഞു ഒന്ന് നില്‍ക്കാന്‍ എല്ലാവരും കൂടി ഓരിയിട്ടപ്പോള്‍ പുള്ളി നിന്ന ആ നില്‍പാണ് അടുത്ത ഫോട്ടോയില്‍ കാണുന്നത്. കൂടെ കൂട്ടിനു തനിക്കൊത്ത രണ്ടു പക്രുമാരും ഉണ്ട്.
തുര്‍ക്കിക്കാരന്‍ സുല്‍ത്താന്‍ കൊസെന്‍ ആണ് പുതിയ ഗിന്നസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മനുഷ്യന്‍. അത്രത്തോളം ഇല്ലെങ്കിലും ഇവനും കണ്ട കാഴ്ചയില്‍ മോശക്കാരനല്ല.
ചുറ്റും കൂടിയ എല്ലാവര്‍ക്കും കൌതുകം. കുറെ പേര്‍ ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തു. ചിലര്‍ തങ്ങളുടെ സ്വന്തം മൊബൈലില്‍ തങ്ങളാല്‍ ആവുന്ന വിധം ഇരുന്നും ചെരിഞ്ഞും കിടന്നും പല പോസിലും ഫോട്ടോസ് എടുത്തു. കൂട്ടത്തില്‍ ഞാനും.
ബത്തയില്‍ തിങ്ങിക്കൂടുന്ന ഇന്ത്യക്കാരന്റെയും ബംഗാളിയുടെയും പച്ചയുടെയും (പാക്) ചന്ദം കാണാന്‍ വെറുതെ ഇറങ്ങിയതായിരുന്നില്ല ഈ കൊച്ചു-വലിയ മഹാന്‍മാര്‍. കൂടെ നിന്ന് ഫോടോയെടുത്ത മഹാമനസ്കരുടെ കയ്യില്‍ നിന്നും 10 റിയാലും ഈടാക്കിയാണ് ഇവര്‍ തങ്ങളുടെ അടുത്ത കേന്ദ്രത്തിലേക്ക് പോയത്.
എന്ന് പറഞ്ഞാലെങ്ങേനാടാ ഉവ്വേ.. ഇവര്‍ക്കും ജീവിക്കേണ്ടായോ? എന്ന് നിങ്ങളില്‍ പലരും ചിന്തിച്ചേക്കാം. അതെ, വളര്‍ച്ചയിലെ ഏറ്റക്കുറച്ചില്‍ കാരണം ഇവര്‍ക്ക് സാധാരണക്കാരെ പോലെ ഔദ്യോഗിക പദവികളിലേക്ക് അര്‍ഹത ലഭിക്കുന്നില്ല, അപ്പോള്‍ ഇത് തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗ്ഗം. സന്‍മനസ്സുള്ളവര്‍ സഹായിക്കട്ടെ.