ATM തട്ടിപ്പ് ഇങ്ങിനെയും
ഏകദേശം ഒരു വര്‍ഷം മുമ്പ് വേറൊരു തരത്തിലുള്ള ATM തട്ടിപ്പിന് ഇരയായ എനിക്ക് (ആ വാര്‍ത്ത ഇവിടെ) ATM എന്ന് കേള്‍ക്കുന്നതെ ഇപ്പോള്‍ പേടിയാണ്. എന്ന് വിചാരിച്ച് ആ സംഭവത്തിനു ശേഷം ATM കാര്‍ഡ് നശിപ്പിക്കുകയോ ഉപയോഗിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. മാത്രയുമല്ല ഒന്ന് രണ്ടു ബാങ്കിന്‍റെ കൂടുതല്‍ കാര്‍ഡ് കൂടി സങ്കടിപ്പിച്ചിട്ടുണ്ട് ഈയടുത്ത്. ജീവിക്കേണ്ടായോ?
ATM-ല്‍ നിന്നും കാശെടുത്ത് പുറത്തു കടക്കുന്നവരെ തേടിയെത്തിയെക്കാവുന്ന പുതിയ രീതിയിലുള്ള തട്ടിപ്പിന്‍റെ വിവരമാണിത്. UAE cid വകുപ്പ് കളവ് എങ്ങിനെ നടന്നേക്കാം എന്ന് വരച്ചു വിവരിച്ചിരിക്കുകയാണിവിടെ. നാട്ടിലും പുറത്തുമുള്ള എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.
ഗള്‍ഫ് രാജ്യങ്ങളിലെ വലുതും ചെറുതുമായ ഒട്ടുമിക്ക കമ്പനികളുടെയും പൈസ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയൊരു ശതമാനം നാം മലയാളികള്‍ ഉള്‍പെടുന്ന ഇന്ത്യക്കാരാണ്. കമ്പനിയുടെ വലിയ തുകയുമായി ബാങ്കില്‍ പോയി പൈസ അടക്കലും അതുപോലെ പൈസ എടുക്കലും നടത്തുന്നത് നാം വിദേശികള്‍ ആണ്. അതില്‍ ആര്‍ക്കെങ്കിലും കഷ്ടകാലത്തിനു ഇത് പോലെ വല്ലതും സംഭവിച്ചാല്‍ കാലാകാലം നാടും വീടും കാണാതെ നഷ്ടപ്പെട്ട തുക തിരിച്ചടക്കുന്ന വരെ ആ കമ്പനിക്ക് വേണ്ടി ജോലിയെടുക്കേണ്ടി വരും മുതലാളിയായ അറബി പിടിവാശിക്കാരന്‍ ആണെങ്കില്‍. ഇനി സ്വന്തം കാശാണ് ഇതുപോലെ നഷടപ്പെടുന്നത് എങ്കില്‍ അവര്‍ക്ക് ഇതുപോലെ മുന്നോട്ടുള്ള ജീവിതം നഷ്ടമാവില്ലെങ്കിലും പോവുന്ന കാശും സമയവും നഷ്ടം തന്നെയല്ലേ?