Archive

Author Archive

ATM തട്ടിപ്പ് ഇങ്ങിനെയും

ഏകദേശം ഒരു വര്‍ഷം മുമ്പ് വേറൊരു തരത്തിലുള്ള ATM തട്ടിപ്പിന് ഇരയായ എനിക്ക് (ആ വാര്‍ത്ത ഇവിടെ) ATM എന്ന് കേള്‍ക്കുന്നതെ ഇപ്പോള്‍ പേടിയാണ്. എന്ന് വിചാരിച്ച് ആ സംഭവത്തിനു ശേഷം ATM കാര്‍ഡ് നശിപ്പിക്കുകയോ ഉപയോഗിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. മാത്രയുമല്ല ഒന്ന് രണ്ടു ബാങ്കിന്‍റെ കൂടുതല്‍ കാര്‍ഡ് കൂടി സങ്കടിപ്പിച്ചിട്ടുണ്ട് ഈയടുത്ത്. ജീവിക്കേണ്ടായോ?

ATM-ല്‍ നിന്നും കാശെടുത്ത് പുറത്തു കടക്കുന്നവരെ തേടിയെത്തിയെക്കാവുന്ന പുതിയ രീതിയിലുള്ള തട്ടിപ്പിന്‍റെ വിവരമാണിത്. UAE cid വകുപ്പ് കളവ് എങ്ങിനെ നടന്നേക്കാം എന്ന് വരച്ചു വിവരിച്ചിരിക്കുകയാണിവിടെ. നാട്ടിലും പുറത്തുമുള്ള എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.ATM-1

ATM-2ഗള്‍ഫ് രാജ്യങ്ങളിലെ വലുതും ചെറുതുമായ ഒട്ടുമിക്ക കമ്പനികളുടെയും പൈസ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയൊരു ശതമാനം നാം മലയാളികള്‍ ഉള്‍പെടുന്ന ഇന്ത്യക്കാരാണ്. കമ്പനിയുടെ വലിയ തുകയുമായി ബാങ്കില്‍ പോയി പൈസ അടക്കലും അതുപോലെ പൈസ എടുക്കലും നടത്തുന്നത് നാം വിദേശികള്‍ ആണ്. അതില്‍ ആര്‍ക്കെങ്കിലും കഷ്ടകാലത്തിനു  ഇത് പോലെ വല്ലതും സംഭവിച്ചാല്‍ കാലാകാലം നാടും വീടും കാണാതെ നഷ്ടപ്പെട്ട തുക തിരിച്ചടക്കുന്ന വരെ ആ കമ്പനിക്ക് വേണ്ടി ജോലിയെടുക്കേണ്ടി വരും മുതലാളിയായ അറബി പിടിവാശിക്കാരന്‍ ആണെങ്കില്‍. ഇനി സ്വന്തം കാശാണ് ഇതുപോലെ നഷടപ്പെടുന്നത് എങ്കില്‍ അവര്‍ക്ക് ഇതുപോലെ മുന്നോട്ടുള്ള ജീവിതം നഷ്ടമാവില്ലെങ്കിലും പോവുന്ന കാശും സമയവും നഷ്ടം തന്നെയല്ലേ?

വിവരങ്ങള്‍ക്ക് കടപ്പാട്: ഗള്‍ഫ്‌ ന്യൂസ്

Advertisements

ഇമ്മിണി-ബല്യ മനുഷ്യന്‍

September 30, 2009 Leave a comment

ഇതാരാണെന്ന് ചോദിച്ചാല്‍… അളേളണ് നമ്മക്കറിയൂലാ. പിന്നെ for what? എന്നാണെങ്കില്‍ചുമ്മാ, ചുമ്മാ വെറുതെ. കാണാത്ത എല്ലാവരും ഒന്ന് കണ്ടോട്ടെ എന്ന് കരുതി, അത്രമാത്രം. LongMan Sitting

കഴിഞ്ഞ ആഴ്ച റിയാദിലെ ബത്ത എന്ന വലിയങ്ങാടിയിലൂടെ ഒന്ന് കറങ്ങിയപ്പോള്‍ ഒരാള്‍ക്കൂട്ടം. ഒന്ന് എത്തി നോക്കിയതാണ്. അതിനു മുമ്പേ ഒരാള്‍ അതാ തലയെടുപ്പോടെ തലയില്‍ തൊപ്പിയും വെച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും ഇങ്ങോട്ട് നോക്കി നില്‍ക്കുന്നു. ഒന്ന് സൂക്ഷിച്ചു നോക്കി, കക്ഷി നില്‍ക്കുകയല്ല ഇരിക്കുകയാണ്. ഇരുന്ന ഇരുപ്പില്‍ തന്നെ എല്ലാവരെയും ചെറുതാക്കിക്കളഞ്ഞു കൊച്ചു കള്ളന്‍ (ഫോട്ടോ കാണൂ). പിന്നെ കുറച്ചു കഴിഞ്ഞു ഒന്ന് നില്‍ക്കാന്‍ എല്ലാവരും കൂടി ഓരിയിട്ടപ്പോള്‍ പുള്ളി നിന്ന നില്‍പാണ്‌ അടുത്ത ഫോട്ടോയില്‍ കാണുന്നത്. കൂടെ കൂട്ടിനു തനിക്കൊത്ത രണ്ടു പക്രുമാരും ഉണ്ട്.

 തുര്‍ക്കിക്കാരന്‍ സുല്‍ത്താന്‍ കൊസെന്‍ ആണ് പുതിയ ഗിന്നസ്‌ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മനുഷ്യന്‍. അത്രത്തോളം ഇല്ലെങ്കിലും ഇവനും കണ്ട കാഴ്ചയില്‍ മോശക്കാരനല്ല.

LongMan Standingചുറ്റും കൂടിയ എല്ലാവര്‍ക്കും കൌതുകം. കുറെ പേര്‍ ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തു. ചിലര്‍ തങ്ങളുടെ സ്വന്തം മൊബൈലില്‍ തങ്ങളാല്‍ ആവുന്ന വിധം ഇരുന്നും ചെരിഞ്ഞും കിടന്നും പല പോസിലും ഫോട്ടോസ് എടുത്തു. കൂട്ടത്തില്‍ ഞാനും.

ബത്തയില്‍ തിങ്ങിക്കൂടുന്ന ഇന്ത്യക്കാരന്റെയും ബംഗാളിയുടെയും പച്ചയുടെയും (പാക്‌) ചന്ദം കാണാന്‍ വെറുതെ ഇറങ്ങിയതായിരുന്നില്ല കൊച്ചുവലിയ മഹാന്‍മാര്‍. കൂടെ നിന്ന് ഫോടോയെടുത്ത മഹാമനസ്കരുടെ കയ്യില്‍ നിന്നും 10 റിയാലും ഈടാക്കിയാണ് ഇവര്‍ തങ്ങളുടെ അടുത്ത കേന്ദ്രത്തിലേക്ക് പോയത്.

എന്ന് പറഞ്ഞാലെങ്ങേനാടാ ഉവ്വേ.. ഇവര്‍ക്കും ജീവിക്കേണ്ടായോ? എന്ന് നിങ്ങളില്‍ പലരും ചിന്തിച്ചേക്കാം. അതെ, വളര്‍ച്ചയിലെ ഏറ്റക്കുറച്ചില്‍ കാരണം ഇവര്‍ക്ക് സാധാരണക്കാരെ പോലെ ഔദ്യോഗിക പദവികളിലേക്ക് അര്‍ഹത ലഭിക്കുന്നില്ല, അപ്പോള്‍ ഇത് തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗ്ഗം. സന്‍‍മനസ്സുള്ളവര്‍ സഹായിക്കട്ടെ.

Categories: കാഴ്ച

ഈദ് മുബാറക്

September 19, 2009 Leave a comment

Happy Eidഎല്ലാ ബ്ലോഗു സന്ദര്‍ശകര്‍ക്കും ഈ ബ്ലോഗരുടെ വക ഈദ് ആശംസകള്‍ ..’ഈദ് മുബാറക്’.
ഭൂമിയില്‍ എല്ലാവര്‍ക്കും എല്ലായിടത്തും സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഈ വേളയില്‍ പ്രാര്‍ത്ഥിക്കുന്നു.

Categories: ആഘോഷം

ഓണാശംസകള്‍

Ona Sadyaഎല്ലാ ബ്ലോഗ്ഗ് സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്നെ മൊത്തത്തില്‍ എല്ലാ മലയാളികള്‍ക്കും ഈ ബ്ലോഗ്ഗരുടെ വക ഓണാശംസകള്‍ …’ഹാപ്പി ഓണം’

Categories: ആഘോഷം

ബ്രേക്ക്‌ഫാസ്റ്റ്‌

റമളാന്‍ മാസത്തിലെ നോമ്പ് കാലത്ത് ‘ബ്രേക്ക്‌ഫാസ്റ്റ്‌’ എന്നും പറഞ്ഞു പോസ്റ്റിയാല്‍ പിന്നെ അത് വായിച്ചു ആരെങ്കിലും തലതിരിഞ്ഞു കാലത്ത് തന്നെ നോമ്പ് മുറിക്കാന്‍ ഇടയായാല്‍ ഊര് വിലക്കിന് പുറമെ ജാതി വിലക്ക് കൂടി കല്‍പിച്ച് എന്നെ പടിക്ക് പുറത്തിരുത്തും നമ്മുടെ കൌമുകള്‍.  

പക്ഷെ പറഞ്ഞിട്ടെന്തു കാര്യം; ഇതാ രാജ്യത്തിന്‍റെ തലസ്ഥാനത്ത് നോമ്പ് ഒന്നിന് തന്നെ നടന്നു കൂട്ടം കൂടിയൊരു ബ്രേക്ക്‌ഫാസ്റ്റ്‌.

BreakFast@Delhi JumaMasjid

ഇതൊരു സമൂഹ ബ്രേക്ക്‌ഫാസ്റ്റ്‌. പ്രാതല്‍ ഭോജനമല്ല ഞാന്‍ ഉദ്ദേശിച്ചത്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞു പ്രാര്‍ത്ഥനകളില്‍ മാത്രം മുഴുകി എടുത്ത പുണ്യ വ്രതത്തിന്‍റെ ഒരു ദിവസത്തെ പരിസമാപ്തി. ദല്‍ഹി ജുമാ മസ്ജിദില്‍ ഈ റമളാന്‍ ഒന്നിന് വിശ്വാസികള്‍ ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്ന ഈ കാഴ്ച കണ്ണിനും  മനസ്സിനും കൌതുകമേകും.

Categories: കാഴ്ച

റമളാന്‍ കരീം

Ramadan Kareem-01മറ്റൊരു റമളാന്‍ മാസം കൂടി സമാഗതമായിരിക്കുന്നു. അല്‍ഹമ്ദുലില്ലാഹ്.

മാസത്തെ പുന്ന്യത്തെക്കുറിച്ചും പ്രസക്തിയെ കുറിച്ചും എല്ലാവര്‍ക്കും വളരെ നന്നായി അറിയാവുന്നതാണ്. അതുകൊണ്ട് ഞാനത് ആവര്‍ത്തിക്കുന്നില്ല. ഒന്ന് പറയാം മനസ്സും ശരീരവും കൂടുതല്‍ അല്ലാഹുവിലേക്ക് ആര്‍പ്പിച്ച് പാപമോക്ഷം കൈവരിക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണാവസരമാണിത്.

അടുത്ത റമളാനെ വരവേല്‍ക്കാന്‍ നമ്മളില്‍ ആരൊക്കെ കാണുമെന്നു നമ്മളില്‍ ആര്‍ക്കും അറിയില്ല അള്ളാഹുവിനല്ലാതെ. “The clock is running. Make the most of today. Time waits for no man. Yesterday is history, Tomorrow is a mystery, Today is a gift. That’s why it is called the Present.” …എന്ന് വെച്ചാല്‍ കൂടുതല്‍ സമയം ബ്ലോഗ്ഗിലും നെറ്റിലും അവിടെയും ഇവിടെയുമായി തങ്ങിയും കറങ്ങിയും നടക്കാതെ സുവര്‍ണാവസരത്തെ പ്രയോജനപ്പെടുത്തുക. ‘റമളാന്‍ കരീം

Categories: നോമ്പ്

ഹിസ്‌ നെയിം ഈസ്‌ ഖാന്‍

SRK-1ഇത് ഇന്ത്യന്‍ യുവത്വത്തിന്‍റെ ആകെ രോമാഞ്ചം. ബോളിവുഡ്‌ സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ ഒരേയൊരു ‘പൈസാവസൂല്‍’ താരം. ഈ താരത്തിന്‍റെ പുറത്തു ഒന്നും ചിന്തിക്കാതെ കോടികള്‍ മുടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍, അതെ ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍ എന്ന് തന്നെയാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്തിച്ചു അമേരിക്കയില്‍ പരിപാടികളില്‍ പെങ്കെടുക്കാന്‍ പോയ നമ്മുടെ സ്വന്തം ‘കിംഗ്‌ ഖാനെ’ നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ രണ്ടു മണിക്കൂറോളം അധികൃതര്‍ തടഞ്ഞു വെച്ചത്. കാരണം പേരിന്‍റെ വാല്‍ ഖാനായത് കൊണ്ട്. ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിചില്ലത്രെ. ഏതായാലും സംഗതി കഴിഞ്ഞു. ഇനി അമേരിക്കയുടെ മണ്ണില്‍ കാലു കുത്താന്‍ വരെ മനസ്സില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് കക്ഷി.

അമേരിക്കയുടെ സുരക്ഷക്കായി അവിടെ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരുടെയും ഊരും പേരും മുണ്ടും ഷൂവും പോരാഞ്ഞ് അണ്ടര്‍വെയര്‍, …..ഓ സോറി, മുണ്ടല്ലെ ഉടുത്തിരിക്കുന്നത് അപ്പൊ കോണകം എന്ന് പറയുന്നതാവും ശരി, വരെ ഊരിപ്പിക്കാന്‍ മുകളില്‍ നിന്ന് കല്‍‌പനയുണ്ട്. അതവര്‍ നടത്തിക്കോട്ടെ. പക്ഷെ ഇങ്ങനെ മുസ്ലിമിനെയും ചില പേരിനെയും തേടിപ്പിടിച്ചു ബാലിയാടാക്കുന്നത് ഒരിക്കലും അനുകൂലിക്കാന്‍ പറ്റില്ല. ഇതൊരുമാതിരി പുളയുന്ന സ്ഥലത്ത് ചൂണ്ടയിടുന്ന പോലെയാ. ഇങ്ങനെയായാല്‍ യഥാര്‍ഥത്തില്‍ പിടിക്കപ്പെടെണ്ടവര്‍ മാന്യന്‍മാരെ പോലെ പുറത്തു കടന്നു സംഗതിയും നടത്തി വാലും ചുരുട്ടി തിരിച്ചു പോവും. എന്നിട്ട് എല്ലാ കുറ്റവും മറ്റുള്ളവന്റെ പേരിലും.

യാദ്രിശ്ചികമാണെങ്കിലും നമ്മുടെ ഈ ഖാന്‍റെ ഇനി വരാന്‍ പോവുന്ന സിനിമയുടെ പേരും (My Name is Khan) അതിന്‍റെ കഥയും എല്ലാം ഈ സംഭവവുമായി നല്ല സാമ്യമുണ്ട്‌.

നമ്മുടെ സ്വന്തം മമ്മുക്കക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. പേരിന്‍റെ കൂടെ ‘ഇസ്മായില്‍’ എന്ന് കണ്ടതിനായിരുന്നു അത്.

ഇനി ഇടാന്‍ പോവുന്ന പേരുകള്‍ നമുക്ക് ശ്രദ്ധിക്കാം. പക്ഷെ നമ്മുടെയും നമ്മുടെ പിതാക്കാന്‍മാരുടെയും പേരുകള്‍ എങ്ങിനെ മാറ്റാന്‍ പറ്റും ഇതുപോലത്തെ എടാകൂടത്തില്‍ പെടാതെയിരിക്കാന്‍. …ഉപദേശിച്ചാലും.